തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിപരിധി ഇന്ന് (നവം. 21) ഉച്ച മൂന്ന് മണിക്ക് അവസാനിക്കും.
നിർദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയും 2എ ഫാറവും പൂർണ്ണമായി പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് അതത് വരണാധികാരിക്ക് സമർപ്പിക്കണം. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും നിലവിലെ ദേവസ്വംമന്ത്രി വി.എൻ. വാസവനിലേക്കും വ്യാപിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ദേവസ്വം ബോർഡിലെ സംഭവവികാസങ്ങളിൽ മന്ത്രിമാരുടെ അറിവില്ലെന്ന വാദം വിശ്വസനീയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ......

ദോഹ: ശ്രീനാഥ് ശങ്കരൻ കുട്ടിയുടെ ആദ്യ നോവൽ 'പതമ്പ്' ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ പ്രകാശനം ചെയ്തു.
ഖത്തർ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ
ഐ സി സി അശോകഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ
കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ പുസ്തകം ഏറ്റുവാങ്ങി. .കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും നവോത്ഥാന കാലഘട്ടത്തിലെ ജീവിതവും പഠനവിഷയമാക്കുന്ന നോവലായ പതമ്പിൽ ചരിത്രത്തിൽ രേഖപ്പെടുത്താത്തയിടങ്ങളിൽ ഫിക്ഷൻ്റെ സാധ്യതകൾ ഉപയോഗിച്ച് ചരിത്രസംഭവങ്ങളെയും ഭാവനയെയും മനോഹരമായി കോർത്തെടുക്കുന്നതിൽ ശ്രീനാഥ് വിജയിച്ചിട്ടുണ്ടെന്ന് പുസ്തകം പരിചയപ്പെടുത്തികൊണ്ട് എ പി മണികണ്ഠൻ അഭിപ്രായപ്പെട്ടു.
സംസ്കൃതി വൈസ് പ്രസിഡൻ്റ് നിഥിൻ എസ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ
റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ,എ കെ ജലീൽ, ചിത്ര ശിവൻ, തോമസ് വർഗ്ഗീസ്, ഇ എം സുധീർ, ഷൈജു ധമനി എന്നിവർ വായനാനുഭവം പങ്കുവയ്ച്ചു.ചന്ദ്രൻമോഹൻ പിള്ള, കെ ആർ ജയരാജ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ഖത്തർ ഇന്ത്യൻഓതേഴ്സ്ഫോറം പ്രസിഡന്റ് കെ സി സാബു, മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ സെക്രട്ടറി ബിജു പി മംഗലം,സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ
എന്നിവർ സാന്നിധ്യം വഹിച്ചു.
നോവലിസ്റ്റ് ശ്രീനാഥ് ശങ്കരൻകുട്ടി മറുപടി പ്രസംഗം നടത്തി. ......
ദോഹ: ശനിയാഴ്ച്ച നടക്കുന്ന സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാര സമർപ്പണ പരിപാടിയിലെ മുഖ്യാതിഥിയായ എസ് ഹരീഷ് ദോഹയിലെത്തി.......
ദോഹ: ഖത്തറിന്റെ ആഗോള സിനിമാ സാന്നിധ്യത്തെ പുതുയുഗത്തിലേക്ക് ഉയർത്തി കൊണ്ട് ദോഹ ഫിലിം ഫെസ്റ്റിവൽ (DFF) 2025 ആരംഭിച്ചു. കൗതർ ബെൻ ഹാനിയ സംവിധാനം ചെയ്ത The Voice of Hind Rajab എന്ന ശ്രദ്ധേയ സിനിമയുടെ പ്രദർശനമായിരുന്നു
ഉദ്ഘാടന ചിത്രം. ......
ഈയടുത്ത കാലത്തിൽ തമിഴിൽ ഒരുപാട് സിനിമകൾ റീ-റിലീസാകുകയുണ്ടായി. ഇങ്ങിനെയുള്ള റീ-റിലീസിന് ആരംഭം കുറിച്ചത് ശിവാജി ഗണേശൻ അഭിനയിച്ച 'കർണൻ' എന്ന ചിത്രമായിരുന്നു. ......
കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷപദവി ഒഴിയുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സൂചന നൽകുന്നത് ആദ്യമായാണ്. അതാകട്ടെ കടുത്ത നിരാശയിൽ നിന്നുണ്ടായ വെളിപാടാണുതാനും. ......
ഡിസിസി ഓഫീസിലെ തമ്മിലടിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ കാസര്‍ഗോഡ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ് വാന്‍ കുന്നിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
സീറ്റ് വിഭജന തര്‍ക്കത്തിലാണ് കാസര്‍കോട് ഡിസിസി ഓഫീസില്‍ കയ്യാങ്കളി ഉണ്ടായത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളില്‍ വച്ച് തമ്മിലടിച്ചത്.
പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ......
ദോഹ : ദോഹയിലെ യുഎസ് എംബസി അവരുടെ വിസ അപേക്ഷാ നയത്തിൽ അടിയന്തര മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്.......